Tuesday, November 10, 2026
HomeANCHUTHENGUമത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം : താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ.

മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം : താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ.

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവത്തിൽ താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തു.

ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീകളെ ക്രൂര മർദ്ധനത്തിനിരയാക്കിയ താഴമ്പള്ളി സ്വദേശി ശെൽവനെതിരെയാണ്. അഞ്ചുതെങ്ങ് പോലീസ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഹാർബറിലെ ലേല ഹാളിൽ മത്സ്യലേലത്തിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിക്ക് കാരണമായാത്. സംഭവത്തിൽ അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശിനികളായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനമേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES