സൗദി അറേബ്യയിൽ വച്ച് നിര്യാതനായ അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹം നാളെ (നവംബർ 21 – ശയാഴ്ച) നാട്ടിലെത്തിക്കും. കഴിഞ്ഞ ഒക്ടോബർ 22 ന് സൗദിയിൽവച്ച് നിര്യാതനായ അഞ്ചുതെങ്ങ് അമ്മൻകോവിൽ പിള്ളയ്ക്കവിളാകത്ത്
(പുണർതം, വിളക്കാട്ട്കോണം, കിളിമാനൂർ)
അജയകുമാർ (54) (അത്തൻ) ന്റെ മൃതദേഹമാണ് നാളെ രാവിലെയോടെ നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ നവംബർ 22 രാവിലെയായിരുന്നു സൗദിയിലെ തമസസ്ഥലത്തെ മുറിയിൽ അജയകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എന്നാൽ, പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധസാഹചര്യങ്ങൾ കാരണം സൗദിആറേബ്യ കടുത്ത സുരക്ഷാ ഭീഷണിയും, യുദ്ധസമാനമായ സാഹചര്യവും സംജാതമായതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലാവുകയായിന്നു. തുടർന്ന്, ഇന്ത്യൻ എംബസിയുടേയും, രാജേഷ് മലയാലപ്പുഴയുടെ നേതൃത്വത്തിൽ കേളി പ്രവാസി മലയാളി അസോസിയേഷന്റെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെയോടെ ഗൾഫ് എയർ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാൻ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് കിളിമാനൂർ വിളക്കാട്ട്കോണത്തെ വസതിയിൽ.
അന്വേഷണങ്ങൾക്ക് : 87148 57954

