Sunday, November 15, 2026
HomeCHIRAYINKEEZHUലഹരിക്കെതിരെ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ലഹരിക്കെതിരെ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ലഹരിക്കെതിരെ പെരുമാതുറയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. പെരുമാതുറ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പുതുക്കുറിച്ചിയിൽ നിന്ന് തുടങ്ങി പെരുമാതുറ ജംഗ്ഷനിൽ സമാപിച്ച റാലിയിൽ വിദ്യാർത്ഥികളും സ്ത്രീകളും മതപണ്ഡിതരും നേതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

പൊതുസമ്മേളനം റൂറൽ എസ്.പി പ്രശാന്ത് കാണി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയെ നേരിടാൻ പോലീസും എക്സൈസും മുന്നിൽ നിൽക്കുമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് ഒരു രക്തസാക്ഷിത്വവും വരിക്കേണ്ടി വരില്ലെന്ന് എസ്.പി പറഞ്ഞു. ഭീഷണിയും വിരട്ടലും കൊണ്ട് ആർക്കും ഇവിടെ വേരൂന്നാൻ കഴിയില്ല. ലഹരി വിപത്തിനെ വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ ഒന്നാം ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് മാതൃകാപരമായ പദ്ധതിയായി മാറിയ ഓപ്പറേഷൻ തൂഫാനെ വിജയത്തിലെത്തിക്കുന്നത് അമ്മമാരും സഹോദരിമാരും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങളാണെന്ന് എസ്.പി കൂട്ടി ചേർത്തു.

മുഖ്യ പ്രഭാഷണം നടത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സന്തോഷ് കുമാർ എസ്.കെ, ലഹരി ഒരു രോഗമാണെന്നും തുടക്കത്തിലേ കണ്ടെത്തിയാൽ മടക്കിക്കൊണ്ടുവരാമെന്നും പറഞ്ഞു. കുടുംബത്തിൽ സ്നേഹവും തുറന്ന സംസാരവും ഉണ്ടെങ്കിൽ കുട്ടികൾ ലഹരിയിലേക്ക് പോകില്ലെന്നും, നേർവഴി പദ്ധതി വഴി രഹസ്യമായി കൗൺസിലിങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ വാഹിദ് അധ്യക്ഷനായി. മാടൻവിള നൗഷാദ്, ഫിറോസ് ഖാൻ, സക്കീർ ഹുസൈൻ, സജിത്ത് ഉമ്മർ, സയ്യിദ് അലവി തങ്ങൾ,ഷെഫീറ, നസിയാ സുധീർ, മഞ്ചു അജയൻ,സുനിൽ സാലി, സജീവ് ചന്ദ്രൻ , എ ആർ നൗഷാദ്, സഫീദ തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES