ഇറ്റലിയിൽ മരണപ്പെട്ട 45 – കാരന്റെ സംസ്കാര ചടങ്ങുകൾ നാളെ. അഞ്ചുതെങ്ങ് എണ്ണകിടങ് പുരയിടത്തിൽ ഈസ്റ്റസ്സിന്റെയും ഫ്ലോറയുടേയും മരുമകൻ (മര്യനാട്, ശാന്തിപുരം, സ്നേഹക്കൂട്ടിൽ പീറ്റർ, മേബിൾ ദമ്പതികളുടെ മകൻ) വർഗ്ഗീസ് (45) ന്റെ മൃതദേഹമാണ് നാളെ രാവിലെയോടെ നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 24 ന് ഇറ്റലിയിലെ താമസസ്ഥലത്ത് വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടയുകയായിന്നു.മൃതദേഹം നാളെ രാവിലെ 5 മണിയോടെ തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിക്കും, തുടർന്ന് നാളെ (2026 നവംബർ 28) രാവിലെ 11 മണിയോടെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
മരണാനന്തര ചടങ്ങുകൾ (ദിവ്യബലി) 2026 ഡിസംബർ 1 രാവിലെ 11 മണിക്ക് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ : പ്രിൻസി
മക്കൾ : അഭിനയ, അനഘ

