Wednesday, August 28, 2024
HomeVARKALAപാപനാശം ബലിതർപ്പണം മികച്ച സേവനം കാഴ്ചവച്ച് കേരള പോലീസ്

പാപനാശം ബലിതർപ്പണം മികച്ച സേവനം കാഴ്ചവച്ച് കേരള പോലീസ്

വർക്കല പാപനാശം കടപ്പുറത്ത് മൂന്നു ലക്ഷത്തിലധികം ആൾക്കാർ പരേതാത്മാക്കൾക്ക് ശാന്തിക്കായി ബലിതർപ്പണ പൂജകൾ നിർവഹിക്കുകയുണ്ടായി

ബലിതർപ്പണമായി ബന്ധപ്പെട്ട മൂന്ന് ലക്ഷത്തിൽ പരം ആളുകൾ എത്തിയതായി കരുതപ്പെടുന്നു തിരുവനന്തപുരം ശംഖുമുഖത്ത് ജില്ലാ കളക്ടർ ബലിതർപ്പണങ്ങൾക്ക് നിരോധനം ഉത്തരവായ സാഹചര്യത്തിൽ കാറുകളിലും കെഎസ്ആർടിസി ബസ്സുകളിലും പ്രൈവറ്റ് ബസുകളിലും ടൂവീലറുകളും ഓട്ടോറിക്ഷകളിലും ആയി ഇന്നലെ വൈകുന്നേരം മുതൽ വർക്കലയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു കൊല്ലം കാപ്പിൽ പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തീരദേശത്തു കൂടിയുള്ള പ്രത്യേക പാതയും കൊല്ലം പാരിപ്പള്ളി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പാരിപ്പള്ളി മുക്കട ചാവർകോട് വഴിയും തിരുവനന്തപുരം തുമ്പ പെരുമാതുറ ഭാഗങ്ങളിൽ നിന്ന് കടയ്ക്കാവൂർ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പ്രത്യേക പാതയും ആറ്റിങ്ങൽ കിളിമാനൂർ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് കല്ലമ്പലം പുത്തൻചന്ത വർക്കല മെയിൻ പാതയും ഉൾപ്പെടെ പ്രത്യേക റൂട്ടുകൾ ഒരുക്കിയും അവ പൊതുജനങ്ങൾക്ക് പത്രസമ്മേളനം നടത്തി വേണ്ടത്ര പ്രചാരണം നൽകുകയും വനിതാ ,,പോലീസ് സ്പെഷ്യൽ ആംഡ് പോലീസ്, മഫ്തി ഡ്യൂട്ടി പോലീസ് ,ബോംബ് ഡിറ്റക്ഷൻ പോലീസ് തുടങ്ങി ഫയർഫോഴ്സും ഹെൽത്ത് സർവീസുമായി ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങളാണ് വർക്കല പോലീസ് നടത്തിയത് റേഞ്ച് ഡി ഐ ജി നിശാന്തിനി വർക്കലയിലെത്തി നേരിട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തുകയുണ്ടായി റേഞ്ച് ഐജി പി പ്രകാശ ന്റെ നിർദ്ദേശപ്രകാരം 700 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് കുറ്റമറ്റ രീതിയിൽ കഴിഞ്ഞവർഷത്തെക്കാളും മികച്ച രീതിയിൽ വർക്കല ഡിവൈസ് പി പി നിയാസ് പാപനാശത്തുള്ള ബലിതർപ്പണം യാതൊരുവിധ അനിഷ്ട സംഭവങ്ങളും കൂടാതെ പൂർത്തിയാക്കിയത് മാല മോഷണങ്ങളോ പിടിച്ചുപറിയോ ട്രാഫിക് അപകടങ്ങൾ ഒന്നും തന്നെ കൂടാതെ പാപനാശത്തെ കൂടുതൽ ആൾക്കാർ പങ്കെടുത്ത ബലിതർപ്പണം പൂർത്തിയാക്കിയത് പോലീസിന് ഒരു പൊൻ തൂവലാണെന്ന് ദേവസ്വം ബോർഡ് അധികൃതർ അഭിപ്രായപ്പെട്ടു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വർക്കല താലൂക്ക് ഓഫീസർ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എന്നിവരുടെ കൂട്ടായ പ്രവർത്തനം എത്തിച്ചേർന്ന ആളുകൾക്ക് മികച്ച രീതിയിൽ ഉള്ള ഒരു സംവിധാനം കാഴ്ചവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES