Saturday, August 24, 2024
HomeVARKALAശിവഗിരി ശാരദാ മഠത്തിൽ വിദ്യാരംഭം.

ശിവഗിരി ശാരദാ മഠത്തിൽ വിദ്യാരംഭം.

ശ്രീനാരായണ ഗുരുദേവന്‍ വിദ്യയുടെ അധിനായികയായി സങ്കല്‍പ്പിച്ച് പ്രതിഷ്ഠിച്ചിട്ടുള്ള ശാരദാദേവിയുടെ സന്നിധിയില്‍ പുസ്തകങ്ങള്‍ പൂജവയ്ക്കുന്നതിനുള്ള വിശേഷാല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സരസ്വതി സങ്കല്‍പ്പത്തില്‍ ദേവിയുടെ സന്നിധിയില്‍ വീണയാണ് സര്‍വ്വസാധാരണയായി ഉള്ളതെങ്കില്‍ ശിവഗിരിയിലെ വിദ്യാദേവതയുടെ തൃക്കരങ്ങളില്‍ പുസ്തകമാണുള്ളത് എന്ന് നാം പ്രത്യേകം മനസ്സിലാക്കണം.

ഒക്ടോബർ 2ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് പൂജ വെച്ച് വിദ്യാരംഭദിവസം വിജദശമി 5 ന് ബുധനാഴ്ച രാവിലെ പുസ്തകങ്ങള്‍ എടുക്കാവുന്നതാണ്. പഠനരംഗങ്ങള്‍ കൂടാതെ ഗുരുദേവ കൃതികള്‍ , ഗുരുദേവ ചരിതം മറ്റ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍ എന്നിവയും പൂജവയ്ക്കാവുന്നതാണ്. പൂജയെടുപ്പിനു ശേഷം സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES