Saturday, August 31, 2024
HomeAATINGALആറ്റിങ്ങലിലെ മത്സ്യതൊഴിലാളികളുടെ റോഡ് ഉപരോധം അവസാനിപ്പിച്ചു.

ആറ്റിങ്ങലിലെ മത്സ്യതൊഴിലാളികളുടെ റോഡ് ഉപരോധം അവസാനിപ്പിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ ജില്ലയിലെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ദേശീയ പാത ഉപരോധിക്കുന്നത് അവസാനിപ്പിച്ചു.

കെഎസ്ആർടിസി ബസ് ഉൾപ്പെടെ തടഞ്ഞു പൂർണമായും ഗതാഗതം
തടസ്സപ്പെടുത്തി നടത്തിയ ഉപരോധമാണ് ഉച്ചയോടെ പിൻവലിച്ചത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഉപരോധം നടത്താൻ തീരുമാനിച്ചിരുന്നത് എങ്കിലും ഉച്ചയ്ക്ക് 12മണിയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചിരുന്നത്. അഞ്ചുതെങ്ങ് ഫെറോനയ്ക്ക് കീഴിലെ ഇടവകകളായ അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, താഴമ്പള്ളി, ചമ്പാവ്, അരയത്തുരുത്തി, മൂങ്ങോട്, വെന്നിയോട്, ആറ്റിങ്ങൽ, ഐരൂർ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് റോഡ് ഉപരോധം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES