Saturday, August 31, 2024
HomeAATINGALപ്രതിഷേധ സാഗരം : ആറ്റിങ്ങൽ നിശ്ചലമായി.

പ്രതിഷേധ സാഗരം : ആറ്റിങ്ങൽ നിശ്ചലമായി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി സംഘടിപ്പിച്ച റോഡ് ഉപരോധം ജന സാഗരമായി, ആറ്റിങ്ങൾ നഗരം നിശ്ചലമായി.

രാവിലെ എട്ടരയോടെ ആരംഭിച്ച സമരം നഗരത്തിൽ കച്ചേരി ജംഗ്ഷനിൽ വന്നു ചേരുന്ന എല്ലാ റോഡുകളും ഉപരോധിച്ചു. കടന്നു വന്ന എല്ലാ വാഹനങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞു.

ആയിരകണക്കിന് തീരവാസികൾ സമരത്തിൽ പങ്കാളികളായി. ആറ്റിങ്ങൽ മേഖലയിൽ കച്ചേരി ജംഗ്ഷൻ കേന്ദ്രീകരിച്ച് അഞ്ചുതെങ്ങ് ഫെറോനയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് ഫെറോനയ്ക്ക് കീഴിലെ ഇടവകകളായ അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, താഴമ്പള്ളി, ചമ്പാവ്, അരയത്തുരുത്തി, മൂങ്ങോട്, വെന്നിയോട്, ആറ്റിങ്ങൽ, ഐരൂർ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ അണിനിരന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നലെ സര്‍ക്കുലര്‍ വായിച്ചിരുന്നു.

സമര സമിതി നേതാവ് അഡ്വ. സ്റ്റീഫൻസൺ ഉൽഘാടനം ചെയ്തു.
ഫാദർ ജസ്റ്റിൻ ജൂഡ്, ഫാദർ ജോസഫ് പ്രസാദ്, ഫാദർ ബ്രീഡ് മനോജ് എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് 12.30 ഓടെ സമരം അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES