വിഴിഞ്ഞം പദ്ധതിയ്ക്കായുള്ള നിർമ്മാണ സാമഗ്രികൾ മുതലപ്പൊഴിയിലെത്തിക്കുന്നത് വേഗത്തിലാക്കിയാതായ് സൂചന.
പദ്ധതി പ്രദേശത്തെ നിർമ്മാണ പ്രവർത്തികൾ തടഞ്ഞുകൊണ്ടുള്ള ലത്തീൻ അതിരൂപതയുടെ സമരംകാരണം രണ്ടുമാസ കാലത്തോളം നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. നിലവിൽ നിർമ്മാണ കമ്പനിയ്ക്ക് കോടതിയും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിയ്ക്കുകയെന്ന ലക്ഷ്യത്തോടെ വീണ്ടും പദ്ധതി പൂർത്തീകരണത്തിനായി
നിർമ്മാണ സാമഗ്രികളുടെ നീക്കങ്ങൾവേഗത്തിലാക്കിയത്.
ഇതിന്റെ ഭാഗമായി കനത്ത പോലീസ് സുരക്ഷയിൽ തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറയുമായി ടോറസ് ലോറികൾ മുതലപ്പൊഴിയിൽ എത്തി. ഇന്ന് മാത്രം രാവിലേയും ഉച്ചകഴിഞ്ഞും അമ്പതോളം ലോഡ് പാറ മുതലപ്പൊഴിയിൽ എത്തിച്ചതായാണ് റിപ്പോർട്ടുകൾ.
നിലവിൽ മുതലപ്പൊഴി മാർഗ്ഗമുള്ള നിർമ്മാണ സാമഗ്രികൾ എത്തിയ്ക്കുന്നതിനായുള്ള സംരക്ഷണമൊരുക്കുവാനായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
വർക്കല ആറ്റിങ്ങൽ ഡി.വൈ.എസ്.പിന്മാർ സ്ഥലത്ത് ക്യാമ്പ് ചെയ്യൂന്നത്.



