Monday, August 26, 2024
HomeVARKALAവർക്കല കടൽ ഉൾവലിഞ്ഞ സംഭവം : പ്രാദേശിക പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി.

വർക്കല കടൽ ഉൾവലിഞ്ഞ സംഭവം : പ്രാദേശിക പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി.

വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത് പ്രാദേശിക സംഭവം മാത്രമെന്ന് ദുരന്ത നിവാരണ അതോറിറ്റി.

“പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുകയും മുൻകരുതലുകൾ എടുക്കുകയും വേണമെന്നും അതോറിറ്റി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES