ബിജെപി വർക്കല മണ്ഡലം പ്രസിഡൻ്റ് വിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ല ഉപാധ്യക്ഷൻ ഇലകമൺ സതീശൻ ഉത്ഘാടനം ചെയ്തു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനന്തു വിജയ് സ്വാഗതം അർപിച്ചു. കർഷക മോർച്ച ജില്ല അധ്യക്ഷൻ മണമ്പൂർ ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ. അനിൽ കുമാർ, പഞ്ചായത്ത് മെമ്പർ ബിനു തോണിപ്പാറ, ജില്ല കമ്മിറ്റി അംഗം കോവിലകം മണികണ്ഠൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് രാഖി നന്ദി അറിയിച്ചു.

