തപസ്യ കലാസാഹിത്യവേദി വർക്കല യൂണിറ്റിന്റെ വാർഷികവും ചിത്രരചനാമത്സരവും വർക്കല മൈതാനം മുനിസിപ്പൽപാർക്കിൽ സംഘടിപ്പിച്ചു.
തപസ്യയൂണിറ്റ് പ്രസിഡന്റ് അഡ്വ. ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധാ യകൻ പാർത്ഥസാരഥി ഉദ്ഘാടനം ചെയ്തു. എൽ.കെ.ജി, യു. കെ.ജി.എൽ.പി, യു.പി വിഭാഗത്തിൽ നിന്ന് ചിത്രരചനയിലും എച്ച്.എസ് വിഭാഗത്തിൽ നിന്ന് ഉപന്യാസ രചനയിലും വിജയിച്ചവർക്ക് വർക്കല ഡി.വൈ.എസ്.പിപി.നിയാസ്സമ്മാനങ്ങൾ വിതരണം ചെയ്തു. സുജിതാനന്ദൻ,കെ.ജി.സുരേഷ്, ഉണ്ണികൃഷ്ണൻ.എസ്, ജോയി ആമ്പാടി, രശ്മി കുമാരി, വിന്ധ്യൻ, മനോഹർ. ജി.എന്നിവർ സംസാരിച്ചു.








