സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെയും ഭാഗമായി വർക്കലയിൽ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡൻറ് വിജി ആർവി പദയാത്ര നയിച്ചു. രാവിലെ 10 മണിക്ക് ഇലകമണിൽ നിന്ന് ആരംഭിച്ച
പദയാത്ര, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ബിനുവിന്റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ എം ബാലമുരളി ഉത്ഘാടനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ പതാക കൈമാറി പ്രസിഡന്റ്. ഊന്നിൻമൂട് നിന്ന് തുടങ്ങിയ പദയാത്ര വൈകുന്നേരം 5.30 ന് വർക്കല മൈതാനത്ത് സമാപിച്ചു.
സ്റ്റേറ്റ് കൌൺസിൽ അംഗവും മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവുമായ അഡ്വ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസപ്രസിഡന്റ് തിരുമല അനിൽ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ ബാലമുരളി, ജില്ലാ കർഷകമോർച്ച പ്രസിഡന്റ് മണമ്പൂർ ദിലീപ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനന്തു വിജയ്, കെജി സുരേഷ്, തച്ചോടു സുധീർ, കോവിലകം മണികണ്ഠൻ, കിളിത്തട്ട് മുക്ക് സുനിൽ, ഷൈജു, സഞ്ജു, ആശ ഷിബു,ഉണ്ണികൃഷ്ണൻ, , സിന്ധു,രാഖി ഷീന കെ ഗോവിന്ദ്, പ്രസന്നൻ, ബിനുതോണിപ്പാറ, ബിനു ശ്യാമിൽരാജ്, തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിന് മണ്ഡലം പ്രസിഡന്റ് വിജി ആർവി നന്ദി പറഞ്ഞു.

