ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയ പൊലീസ്, പാരഗ്ലൈഡിങ് കമ്ബനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കമ്പനി ഉടമകള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പാരാഗ്ലൈഡിംഗ് കമ്ബനിയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് വിവരമുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം ഉണ്ടായത്. പാരാഗ്ലൈഡിങ് ഇന്‍സ്ട്രക്ടറും കോയമ്ബത്തൂര്‍ സ്വദേശിയായ യുവതിയുമായിരുന്നു ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. അപകടത്തില്‍പ്പെട്ട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ താഴെയിറക്കിയത്.
ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. 100 അടിയോളം ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലായിരുന്നു ഇവര്‍ കുടുങ്ങിയത്. ഇതാണ് രക്ഷാപ്രവര്‍ത്തനം ഇത്രയും വൈകിപ്പിച്ചത്. ഏതായാലും വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടിരിക്കുന്നത്.

