വർക്കലയിൽ പാരാ ഗ്ലൈഡിങ്ങിനിടെ അപകത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി. പാരാ ഗ്ലൈഡിങ്ങിനിടെ രണ്ട് പേർ ഹൈമാസ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു.
ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചത്.
ഉത്തരേന്ത്യൻ യുവാവും യുവതിയുമാണ് അപകടത്തിൽ പെട്ടത്. പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.




