Monday, September 2, 2024
HomeVARKALAആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി.

ആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി.

ആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി.
ബുധന്‍ വൈകിട്ട് 4.30ന് ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു തിടമ്ബേറ്റി തിരുസന്നിധിയില്‍നിന്ന്‌ ആരംഭിച്ച്‌ കിഴക്കേ ഗോപുരനട വഴി ആറാട്ട് പുറപ്പെട്ടു.

വിഗ്രഹവുമായി ഘോഷയാത്ര ചിലക്കൂര്‍ആലിയിറക്കം കടല്‍ തീരത്തെത്തി ആറാട്ടുപുരയില്‍ വിഗ്രഹ പൂജയ്ക്കുശേഷം വിഗ്രഹം കടലില്‍ ആറാടിച്ചു.

തുടര്‍ന്ന് നഗരപ്രദക്ഷിണത്തിനായി പുറപ്പെട്ടു. പനമൂട് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ ആദ്യപറ സമര്‍പ്പിച്ചു. അമ്മന്‍കോവില്‍, വാവുകട ജങ്‌ഷന്‍ വഴി റെയില്‍വെ സ്റ്റേഷന്‍ ചുറ്റി മൈതാനം വഴി തിരികെ ക്ഷേത്രസന്നിധിയില്‍ എത്തി. ചുറ്റുവിളക്ക്, വലിയ കാണിക്ക എന്നിവയോടെ ഉത്സവത്തിന് കൊടിയിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES