Saturday, August 24, 2024
HomeANCHUTHENGUസംസ്ഥാന - ജില്ലാ - ഉപജില്ലാ തലങ്ങളിൽ "സിറ്റിസൺ അസിസ്റ്റന്റ്" സ്ഥിരം അദാലത്ത് സമിതികൾ ആരംഭിക്കുന്നു.

സംസ്ഥാന – ജില്ലാ – ഉപജില്ലാ തലങ്ങളിൽ “സിറ്റിസൺ അസിസ്റ്റന്റ്” സ്ഥിരം അദാലത്ത് സമിതികൾ ആരംഭിക്കുന്നു.

സേവനങ്ങൾ വൈകിപ്പിക്കുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സംസ്ഥാന – ജില്ലാ – ഉപജില്ലാ തലങ്ങളിൽ സ്ഥിരം അദാലത്ത് സമിതികൾ വരുന്നു. “സിറ്റിസൺ അസിസ്റ്റന്റ്” എന്ന പേരിലാകും സമതികൾ ആരംഭിക്കുക.

പരാതിയിൽ പറയുന്ന ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ എത്ര സമയം സീറ്റിലുണ്ടായിരുന്നു, ഫയൽ എത്രദിവസം അനാവശ്യമായി കൈവശം വച്ചിരുന്നു തുടങ്ങിയവ പരിശോധിച്ച്, കുറ്റക്കാരാണെങ്കിൽ അവർക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാകും. സിറ്റിസൺ അസിസ്റ്റന്റ് എന്ന പേരിലുള്ള അദാലത്ത് പദ്ധതി വൈകാതെ ആരംഭിക്കും.

അപേക്ഷകളിൽ എന്തെങ്കിലും പോരായ്മ ഉണ്ടായതിന്റെ പേരിലാണ് കൃത്യസമയത്ത് തീർപ്പാക്കാഞ്ഞതെങ്കിൽ, അത് യഥാസമയം അപേക്ഷകനെ ബോദ്ധ്യപ്പെടുത്തിയോ എന്നും പരിശോധിക്കും. പരാതികൾ പരിശോധിക്കുന്നതിന് പുറമേ വിജിലൻസ് മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളിൽ അദാലത്ത് സമിതികൾ മിന്നൽ പരിശോധനയും നടത്തും.

പുതുതായി ആരംഭിക്കുന്ന സിറ്റിസൺ അസിസ്റ്റന്റ് പോർട്ടൽ വഴിയാണ് പരാതികൾ നൽകേണ്ടത്. പോർട്ടലിൽ നിന്ന് കൈപ്പറ്റ് രസീതും ലഭിക്കും. ഉപജില്ലാ അദാലത്ത് സമിതി കൺവീനർമാരെ ഫോണിൽ വിളിച്ചും പരാതി നൽകാം. കൺവീനർമാർ പരാതി നേരിട്ട് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് തുടർ നടപടിയെടുക്കും. ലഭിക്കുന്ന പരാതികൾ തൊട്ടടുത്ത അദാലത്തിൽ തന്നെ പരിഗണിക്കണം.

അദാലത്ത് സമിതിയിലെ അംഗങ്ങൾക്ക് തങ്ങളുടെ അധികാര പരിധിയിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പരാതികളുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങളും രേഖകളും ആവശ്യപ്പെടാം. നിലവിൽ വലിയ വിവാദങ്ങൾ ഉണ്ടാകുമ്പോൾ രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് സംസ്ഥാന, തദ്ദേശ സ്ഥാപന തലങ്ങളിൽ അദാലത്ത് നടക്കുന്നത്.

▪️അദാലത്ത് സമിതിയുടെ പ്രവർത്തനം എങ്ങനെ..?

എതിർകക്ഷിയായ ഉദ്യോഗസ്ഥന് പരാതി ലഭിക്കുമ്പോൾ തന്നെ വിവരം കൈമാറി വിശദീകരണം ആവശ്യപ്പെടും

നേരിട്ടോ ഓൺലൈനായോ ഹാജരാകണം, പരാതിക്കാരനും ആദാലത്ത് സംബന്ധിച്ച അറിയിപ്പ്നൽകും.

ആദാലത്ത് തീരുമാനം പരാതിക്കാരനെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെയും രേഖാമൂലം അറിയിക്കും.

സമിതിയുടെ നിർദേശത്തിൽ സ്വീകരിച്ച തുടർ നടപടി സംബന്ധിച്ച റിപ്പോർട്ട് തദ്ദേശസ്ഥാപന സെക്രട്ടറി ബന്ധപ്പെട്ട അദാലത്ത് സമിതിക്ക് കൈമാറും.

ചട്ട – നിയമ ഭേദഗതികൾ ആവശ്യമെങ്കിൽ ശുപാർശകൾ അദാലത്ത് സമിതികൾക്ക് മേൽസമിതികൾക്ക് കൈമാറാം.

ഉപജില്ലാ സമിതികൾക്ക് പരിഹരിക്കാനാകാത്ത പരാതി ജില്ലാ സമിതിക്കും ജില്ലാ സമിതിക്ക് പരിഹരിക്കാനാകാത്തവ സംസ്ഥാന അദാലത്ത് സമിതിക്കും കൈമാറും,

▪️അദ്യഘട്ടത്തിൽ പരിഗണിക്കുന്ന പരാതികൾ..?

കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റ്, ക്രമവത്കരണം, കെട്ടിട നമ്പരിടൽ, വിവിധ ലൈസൻസുകൾ, ജനനം, മരണം അടക്കമുള്ള രജിസ്ട്രേഷനുകൾ.

▪️ആദാലത്തുകളുടെ സമയക്രമം..?

ഉപജില്ലാ അദാലത്ത് :10 ദിവസം.

ജില്ലാ അദാലത്ത് :15 ദിവസം

സംസ്ഥാന അദാലത്ത് : 30 ദിവസം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES