Sunday, September 1, 2024
HomeANCHUTHENGUതീരസദസ്സ് : തിരുവനന്തപുരം ജില്ലയില്‍ 83 ലക്ഷം രൂപയുടെ ധനസഹായം : ചിറയിൻകീഴ് മണ്ഡലത്തിന് 28,65,225...

തീരസദസ്സ് : തിരുവനന്തപുരം ജില്ലയില്‍ 83 ലക്ഷം രൂപയുടെ ധനസഹായം : ചിറയിൻകീഴ് മണ്ഡലത്തിന് 28,65,225 രൂപയുടെ ധനസഹായം.

ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച “തീരസദസ്സ്’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 83,21,862 രൂപയുടെ ധനസഹായം വിതരണം ചെയ്തു.

ചിറയിന്‍കീഴ്, വർക്കല, കഴക്കൂട്ടം, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിൻകര തുടങ്ങി ഏഴ് തീരദേശമണ്ഡലങ്ങളിലാണ് തീരസദസ്സ് നടന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ അതത് മണ്ഡലങ്ങളിലെ എം.എല്‍.എമാരും ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലയിലാകെ 7602 അപേക്ഷകളാണ് ലഭിച്ചത്.

▪️ചിറയിന്‍കീഴ് മണ്ഡലം.

ഇന്‍ഷുറന്‍സ് ധനസഹായമായി 3 പേര്‍ക്ക് 20,00,000 രൂപയും വിവാഹ ധനസഹായമായി 30 ഗുണഭോക്താക്കള്‍ക്ക് 3,00,000 രൂപയും മരണാനന്തര ധനസഹായമായി 20 പേര്‍ക്ക് 3,00,000 രൂപയും ഏഴ് സാഫ് വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 2,66,225 രൂപയും ഉള്‍പ്പെടെ 28,65,225 രൂപയുടെ ധനസഹായം നല്‍കി.

▪️വര്‍ക്കല മണ്ഡലം.

വിവാഹ ധനസഹായമായി 14 ഗുണഭോക്താക്കള്‍ക്ക് 1,40,000 രൂപയും മരണാനന്തര ധനസഹായമായി അഞ്ച് പേര്‍ക്ക് 75,000 രൂപയും രണ്ട് മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 1,04,025 രൂപയും ഉള്‍പ്പെടെ 3,19,025 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.

▪️കഴക്കൂട്ടം മണ്ഡലം.

വിവാഹ ധനസഹായമായി നാല് ഗുണഭോക്താക്കള്‍ക്ക് 40,000 രൂപയും അഞ്ച് സാഫ് വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 4,06,100 രൂപയും ഉള്‍പ്പെടെ 4,46,100 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.

▪️തിരുവനന്തപുരം മണ്ഡലം.

വിവാഹ ധനസഹായമായി 29 ഗുണഭോക്താക്കള്‍ക്ക് 2,90,000 രൂപയും മരണാനന്തര ധനസഹായമായി 21 പേര്‍ക്ക് 3,15,000 രൂപയും നാല് മത്സ്യതൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 3,84,625 രൂപയും ഉള്‍പ്പെടെ 9,89,625 രൂപയുടെ ധനസഹായം നല്‍കി.

▪️നേമം മണ്ഡലം.

4 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 4,14,887 രൂപ ഉള്‍പ്പെടെ 4,24,887 രൂപയുടെ ധനസഹായമാണ് തീരസദസ്സില്‍ നല്‍കിയത്. അദാലത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായുളള 30 അപേക്ഷകളാണ് ലഭിച്ചത്.

▪️കോവളം മണ്ഡലം.

2206 അപേക്ഷകളായിരുന്നു ലഭിച്ചത്. വിവാഹ ധനസഹായമായി 48 ഗുണഭോക്താക്കള്‍ക്ക് 4,80,000 രൂപയും മരണാനന്തര ധനസഹായമായി 12 പേര്‍ക്ക് 1,80,000 രൂപയും മത്സ്യതൊഴിലാളി 6 ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 4,32,500 രൂപയും ഉള്‍പ്പെടെ 10,92,500 രൂപയുടെ ധനസഹായം നല്‍കി.

▪️നെയ്യാറ്റിന്‍കര മണ്ഡലം.

2430 അപേക്ഷകള്‍ നെയ്യാറ്റിന്‍കരയില്‍ ലഭിച്ചു. മണ്ഡലത്തില്‍ തീരസദസ്സിന്റെ ഭാഗമായി 21,84,500 രൂപ ധനസഹായം നല്‍കി. വിവാഹധനസഹായമായി 60 ഗുണഭോക്താക്കള്‍ക്ക് ആറ് ലക്ഷം രൂപ നല്‍കി. മത്സ്യത്തൊഴിലാളി ഏഴ് ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ വായ്പാ ധനസഹായമായി 4,19,500 രൂപയും അനുവദിച്ചു.

ഭവന സംബന്ധമായ പരാതികള്‍, ലൈഫ് മിഷന്‍, വീടിന്റെ ഉടമസ്ഥാവകാശം, പുനര്‍ഗേഹം, കെഎംഎഫ്‌ആര്‍ ആക്‌ട് സംബന്ധമായ പരാതികള്‍, വിഴിഞ്ഞം തുറമുഖ നഷ്ടപരിഹാരം, വിവിധ ധനസഹായ പദ്ധതികള്‍, റേഷന്‍കാര്‍ഡ്, പട്ടയം, റീസര്‍വേ, ഇന്‍ഷുറന്‍സ്, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങള്‍, മണ്ണെണ്ണ പെര്‍മിറ്റ്, മത്സ്യഫെഡ് സൊസൈറ്റി അഫിലിയേഷന്‍, വൈദ്യുതി, കുടിവെള്ള കണക്ഷന്‍, റോഡ് ടാറിംഗ് തുടങ്ങി അന്‍പതിലധികം വിഷയങ്ങളാണ് തീരസദസ്സില്‍ പരിഗണനയ്‌ക്കെത്തിയത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീരസദസില്‍ തന്നെ നടപടി എടുക്കുകയും മറ്റ് അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES