Tuesday, August 27, 2024
HomeVARKALAവർക്കലയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

വർക്കലയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

വർക്കല സ്വദേശിയായ 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെയാണ് അറസ്റ്റ് ചെയ്‌തത്.

ഉച്ചയ്ക്ക് വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം കടന്നുപിടിച്ച് പീഡിപ്പിക്കുകയു മായിരുന്നു.
വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ അബ്ദുൽ സലാം മകൻ റാഫി (43)ആണ് പിടിയിലായത്.

പ്രതി ഇപ്പോൾ ഇപ്പോൾ വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയാണ്.
കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്രതി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.വർക്കല ഡി വൈ എസ് പി നീയാസിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ചുമട്താങ്ങിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES