മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിച്ച് സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യം ഒരുക്കുക, മത്സ്യത്തൊഴിലാളികൾക്കും വികാരി ജനറലിനും എതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, മത്സ്യത്തൊഴിലാളികളുടെ വിഷമാവസ്ഥയിൽ അവരെ അധിക്ഷേപിച്ച മന്ത്രിമാർ മാപ്പ് പറയുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
അഞ്ചുതെങ്ങ് പോലിസ് സ്റ്റേഷനിലേക്ക് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും (KLCA)
കേരള സ്വാതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും സംയുക്തമായാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.

