Tuesday, September 3, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സി.എച്ച്.സി യും വൈ.ടു.കെ ക്ലബും സംയുക്തമായി ശുചിത്വ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് സി.എച്ച്.സി യും വൈ.ടു.കെ ക്ലബും സംയുക്തമായി ശുചിത്വ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററും വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി ശുചിത്വ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പുത്തൻമണ്ണ് ലക്ഷംവീട് കോളനിയിൽവച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

പരിപാടിയിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ പി ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ പി. എന്നിവർ ക്ലാസ്സുകൾ നയിച്ചു.

പരിപാടിയിൽ ക്ലബ്‌ പ്രസിഡന്റ് ജോസ്, ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES