പ്രായപൂർത്തിയാകാത്ത
പെൺകുട്ടികളുടെ മുന്നിൽ ലൈംഗിക പ്രദർശനം നടത്തിയ
യുവാവ് പോലീസിന്റെ പിടിയിലായി
അയിരൂർ ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയിൽ ചരുവിള വീട്ടിൽ
ഭാസ്കരൻ മകൻ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെയാണ്
അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെയും സ്ത്രീകളും
നടന്നുപോകുന്ന വഴിയിൽ സ്ഥിരമായി ലൈംഗിക പ്രദർശനം
നടത്താറുള്ള ഇയാളെ പറ്റി സ്ഥിരമായി പരാതികൾ ലഭിച്ചതിനാൽ
ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഇന്ന് ഇയാൾ പോലീസ്
സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

