മാനസ്സിക പ്രശ്നങ്ങളുള്ള ചമ്പാവ് സ്വദേശിനിയായ യുവതിയെ കാണ്മാനില്ല. കടയ്ക്കാവൂർ, ചമ്പാവ് വർഗ്ഗീസ് ഭവനിൽ അൻസ്ലിന്റെ ഭാര്യ വിജി വർഗ്ഗീസ് (30) നെയാണ് കഴിഞ്ഞദിവസം കടയ്ക്കാവൂർ ചമ്പാവ് പള്ളിയ്ക്ക് സമീപത്ത്നിന്നും കാണാതായത്.
കാണാതാകുമ്പോൾ കറുത്ത നിറത്തിൽ പൂക്കളുള്ള ടോപ്പും ചുമപ്പ് നിറത്തിലുള്ള പാന്റുമായിരുന്നു വേഷം.
ചെറിയതോതിൽ മാനസ്സിക പ്രശ്നങ്ങളുള്ള ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി. മക്കൾ അവാനിഷ്, അനാമിക, അൻവിൻ.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിയ്ക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, കടയ്ക്കാവൂർ പോലീസ് 2656629, എന്ന നമ്പറിലോ 9656642010 / 9946288576 ബന്ധപ്പെടുക.