Friday, August 30, 2024
HomeVARKALAകുട്ടികളുടെ അവധിക്കാല പഠന ശിബിരം: ശിവഗിരിയില്‍ ക്രമീകരണമായി.

കുട്ടികളുടെ അവധിക്കാല പഠന ശിബിരം: ശിവഗിരിയില്‍ ക്രമീകരണമായി.

നാളെ (5-4-2023) മുതല്‍ ശിവഗിരി മഠത്തില്‍ നടക്കുന്ന കുട്ടികളുടെ അവധിക്കാല പഠന ശിബിരത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും വിധം ക്രമീകരണങ്ങളായി. എട്ടാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. പതിനൊന്ന് വരെ ക്യാമ്പ് തുടരും.

ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഗുരുദേവകൃതികള്‍, ശ്രീനാരായണധര്‍മ്മം, ദര്‍ശനം എന്നിവയിലാകും ഏഴുദിനം നീളുന്ന ക്ലാസ്സുകള്‍. വിദ്യാര്‍ത്ഥികള്‍ ആശ്രമോചിത അന്തരീക്ഷത്തില്‍ ശിവഗിരിയില്‍ താമസിച്ചാകും പങ്കെടുക്കുക. പുലര്‍ച്ചെ നാലരയ്ക്ക് പ്രാഥമിക കര്‍മ്മങ്ങളെ തുടര്‍ന്ന് 5.30 ന് ഹോമം, ഗുരുദേവകൃതി പാരായണം, 6 ന് വിദ്യാദേവതയുടെ സന്നിധി ശാരദാമഠത്തിലും തുടര്‍ന്ന് മഹാസമാധി പീഠത്തിലും ദര്‍ശനശേഷം യോഗ, പ്രാണായാമം, എട്ടിന് പ്രഭാതഭക്ഷണം, 9.30 നും 10.45 നും പഠനക്ലാസ്സ്, 12.30 ന് ഗുരുപൂജ, 2ന് തുടര്‍ക്ലാസ് 6 ന് ശാരദാമഠത്തിലും തുടര്‍ന്ന് മഹാസമാധിയിലും പ്രാര്‍ത്ഥന, സത്സംഗം, 7.30 ന് അത്താഴം, 8 ന് പങ്കെടുക്കുന്ന കുട്ടികളുടെ വിവിധ പ്രതിഭാപ്രകടനം.

സമാപന ദിവസം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം. ഗുരുപൂജാപ്രസാദം അനുഭവിച്ച ശേഷം വീടുകളിലേക്ക് മടങ്ങാനാവും.താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഭക്ഷണതാമസ സൗകര്യങ്ങളടക്കം ശിവഗിരി മഠത്തില്‍ ക്രമീകരിക്കും.
വിവരങ്ങള്‍ക്ക് : 9400066230, 04702602807, 9447551499.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES