അഞ്ചുതെങ്ങ് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചഅംഗ സംഘത്തിലെ രണ്ട് കുട്ടികളെയാണ് കാണാതായത്.
അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്ലി ജോസ് (12 ), ജിയോ തോമസ് (10) തുടങ്ങിയവരെയാണ് കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ 5 മണിയോടെ ജിയോ തോമസ് (10) നെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആശ്ലി ജോസ് (13) 5 ക്ലാസ്സ് വിദ്യാർത്ഥിയാണ്, ഇയാൾക്കായി അഞ്ചുതെങ്ങ് പോലീസ്, കോസ്റ്റൽ പോലീസ്, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.