Tuesday, August 27, 2024
HomeAATINGALഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : നിരവധി ഫയലുകൾ പിടിച്ചെടുത്തതായ് സൂചന.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : നിരവധി ഫയലുകൾ പിടിച്ചെടുത്തതായ് സൂചന.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ നിരവധി ഫയലുകൾ പിടിച്ചെടുത്തതായ് സൂചന.
അനധികൃത നിയമന അഴിമതിയിലാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനനടത്തിയത്.

രാവിലെ 12 മണിയോടെ എത്തിയ വിജിലൻസ് സംഘം നാല്മണിവരെ പരിശോധന നടത്തിയതായാണ് സൂചന.
പരിശോധനയിൽ നിരവധി ഫയലുകൾ പിടിച്ച്ച്ചെടുത്തതായാണ് സൂചന.

2016 മുതൽ തൊഴിലുറപ്പ് നിയമനങ്ങൾ, ക്ലർക്ക്, അറ്റന്റർ, പാർട്ട്‌ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്ക് മാനദണ്ഡങ്ങൾ പാലിക്കതെ നടത്തിയ അനധികൃത നിയമന അഴിമതിയിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വിജിലൻസ് മിന്നൽ പരിശോധനയുമായി രംഗത്ത് വന്നത്.

വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് അഴിമതി വിരുദ്ധ സ്ക്വാഡ് യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES