മത്സ്യങ്ങളിലെ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന്‍റെ സാന്നിധ്യത്തിന് അളവ് നിശ്ചയിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ അധികൃതര്‍.
എന്നാൽ, ഫോര്‍മാല്‍ഡിഹൈഡിന്‍റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ അനുവാദമില്ല, പക്ഷേ ഫോര്‍മാല്‍ഡിഹൈഡ് മത്സ്യങ്ങളില്‍ സ്വാഭാവികമായി രൂപപ്പെടുന്നു. ഇത് ഒരു പരിധിയില്‍ കൂടുതല്‍ ആയിരിക്കില്ല. കൂടുതല്‍ ഫോര്‍മാലിന്‍ കണ്ടെത്തിയാല്‍, മത്സ്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഇത് കൃത്രിമമായി ചേര്‍ത്തതായിരിക്കാം. ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് തടയുന്നതിനാണ് പരിധി നിശ്ചയിച്ചത്.
വിവിധ മത്സ്യ വിഭാഗങ്ങളില്‍ ഫോര്‍മാലിന്‍ സാന്നിധ്യം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. പരിശോധനകളില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടല്‍ മത്സ്യം, ശുദ്ധജല മത്സ്യങ്ങള്‍ എന്നീ വിഭാഗത്തില്‍ കിലോഗ്രാമിന് 4 മില്ലിഗ്രാമാണ് ഫോര്‍മാല്‍ഡിഹൈഡിന്റെ പരിധി. മാര്‍ക്കറ്റിലെ എല്ലാ പ്രധാന മത്സ്യങ്ങളും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. ഈ വിഭാഗത്തില്‍ പെടാത്ത മത്സ്യങ്ങളെ അടുത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും കിലോഗ്രാമിന് പരമാവധി 8 മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് എന്ന അളവും നിശ്ചയിച്ചിട്ടുണ്ട്.

