Saturday, August 24, 2024
HomeVARKALAശിവഗിരിയിൽ നവരാത്രി ദീപം തെളിഞ്ഞു.

ശിവഗിരിയിൽ നവരാത്രി ദീപം തെളിഞ്ഞു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർക്കല ശിവഗിരി ശാരദാദേവി സന്നിധിയിൽ കലാവിരുന്നുകൾക്ക് തുടക്കം കുറിച്ചു. ഇന്നലെ സായംസന്ധ്യയിൽ ശ്രീനാരായണ ധർമ്മസഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി ആഘോഷങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു.

എല്ലാ വിഭാഗം ജനങ്ങളും കലകളെ സ്വീകരിക്കുന്നവരാണെന്നും ശിവഗിരിയിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചപ്പോൾ വിവിധ കലാ കായിക മത്സരങ്ങൾ ഗുരുദേവൻ ഏർപ്പാട് ചെയ്തിരുന്നതും ശ്രദ്ധേയമാണ്. ഏതു വിഭാഗത്തിൽപെട്ടവർക്കും ശിവഗിരിയിൽ എത്തി നവരാത്രി ആഘോഷം ഉൾപ്പടെ ഉള്ള എല്ലാ വേളകളിലും കലകൾ അവതരിപ്പിക്കാൻ ശിവഗിരി മഠം അവസരം ഒരുക്കും എന്നും സ്വാമി അറിയിച്ചു. ഗുരുധർമ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി വിശാലാനന്ദ സ്വാമി ദേശികാനന്ദയതി , ശിവഗിരി മഠം പി.ആർ.ഓ ഇ.എം സോമനാഥൻ ഗുരുധർമ പ്രചരണ സഭ രജിസ്ട്രാർ അഡ്വ. പി.എം മധു , സഭാ കോർഡിനേറ്റർ പുത്തൂർ ശോഭനൻ തുടങ്ങിയവർ പ്രസംഗിച്ചു.സ്വാമി പദ്‌മാനന്ദയുടെ പ്രാർത്ഥനാ ഗാനത്തോടെ കലാപരിപാടികൾക് തുടക്കം കുറിച്ചു. വർക്കല മനോഹർജി, സബിൻ ശിവഗിരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഇന്ന് മുതൽ രാവിലെ ഒൻപതരയ്ക്ക് ശാരദാമഠത്തിനു സമീപത്തെ നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടാകും ഒപ്പം സന്യാസി ശ്രേഷ്ഠർ നയിക്കുന്ന പ്രഭാഷണ പരമ്പരയും.

വൈകുന്നേരം ആറരക്ക് ശിവഗിരി ശ്രീനാരായണ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സെമി ക്ലാസ്സിക്കൽ ഡാൻസ്, സെമി ക്ലാസിക്കൽ സോങ്‌സ്, ദേവീസ്തുതി എന്നിവ ഉണ്ടായിരിക്കും.

നാളെ 09.30 നു കോട്ടയം മുണ്ടക്കയം എ.ബി.എം സ്കൂളിലെ വിദ്യാർത്ഥികൾ ഗുരുസ്മൃതി അവതരിപ്പിക്കും. 11 നു പ്രഭാഷണം, 06.30 നു ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ,

29 നു ഗുരുദേവ കൃതികൾ ഡാൻസ് , 30 നു 09 .30 നു തൃശൂർ കൊടുങ്ങല്ലൂർ പുനർജനിയുടെ ഗുരുദേവകൃതികളുടെ ആലാപനവും നാടൻ പാട്ടുകളും.

ഒക്ടോബർ 1 നു 09 .30 നു സൗന്ദര്യ ലഹരി അവതരണം. 06 .30 ശിവഗിരി ശ്രീനാരായണ സീനിയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ

2 നു 9 നു എറണാകുളം പൂത്തോട്ട ഗുരുദർശനം പഠന കേന്ദ്രത്തിന്റെ ഭക്തിഗാന സദസ്സ്. 10 നു ഓച്ചിറ ശ്രീശാരദേശ്വരി ഭജൻസിന്റെ ഭക്തിഗാന സദസ്സ് 11 30 നു പ്രഭാഷണം വൈകിട്ട് 06 30 നു വർക്കല ജി.ടി ഫൗണ്ടേഷന്റെ ഭക്തിഗാനമേള.

3 നു 09.30 നു കാളിദാസൻ വ്യാസൻ എന്നിവരുടെ സോപാന സംഗീതം കീബോർഡ് . 11 നു പ്രഭാഷണം. 06.30 നു വർക്കല മയൂഖയുടെ ഭരതനാട്യം.

4 നു 9നു റിജി ശിവഗിരിയും സംഘവും അവതരിപ്പിക്കുന്ന ശിവഗിരി ഭജൻസ്. 11 നു കോട്ടയം ഇന്ദ്രജ രമേശിന്റെ ഡാൻസ്. 11.30 നു പ്രഭാഷണം 3.30 നു ആലപ്പുഴ വിനിത വിനോദിന്റെ സംഗീത കച്ചേരി 06 30 നു കരുനാഗപ്പള്ളി അദ്വൈതിന്റെ ഭരതനാട്യം തുടർന്ന് അപര്ണരാജിന്റെ ദേവി സ്തുതി ആലാപനം.

5 നു 10 മണിക്ക് ആലപ്പുഴ രാധാരമണിയം സംഗീത വിദ്യാലയത്തിന്റെ സംഗീത സദസ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES