അഞ്ചുതെങ്ങ് നെടുങ്ങണ്ട ശ്രീ നാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സ്ഥാപക ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി നെടുങ്ങണ്ട ശ്രീ നാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാവഴികം ബസ്സ് സ്റ്റാൻഡ് പ്രദേശം ശുചീകരിച്ചു.
കൂടാതെ ലഹരി വിരുദ്ധ റാലിയും, ലഹരി വിരുദ്ധ ഗാനങ്ങളും ഉൾപ്പെടുത്തി പ്രദേശങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
വാർഡ് മെമ്പർ സരിത ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ദീപാ സുദേവൻ, ഹരിത കമ്മസേന പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.