Tuesday, August 27, 2024
HomeVARKALAസ്വാമി ശങ്കരാനന്ദ ഭക്തിയോഗത്തിന്‍റെ മാര്‍ഗദീപം സച്ചിദാനന്ദ സ്വാമി.

സ്വാമി ശങ്കരാനന്ദ ഭക്തിയോഗത്തിന്‍റെ മാര്‍ഗദീപം സച്ചിദാനന്ദ സ്വാമി.

ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ് ത ഭക്തിയോഗത്തിന്‍റെ പ്രത്യക്ഷമായ ഉദാഹരണവും മാതൃകയുമായിരുന്നു ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരി മഠാധിപതിയായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളുടെ 47-ാം സമാധി ദിനം പ്രമാണിച്ച് നടന്ന സ്മൃതി സമ്മേളത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നാനാലോകാനുരൂപനായ ഗുരുദേവന്‍റെ അന്തരംഗ ശിഷ്യന്‍മാരില്‍ ഒരു പാര്‍ഷഭനായിരുന്നു ശങ്കരാനന്ദ സ്വാമികള്‍. ത്യാഗസുരഭിലമായ ജീവിതം നയിച്ച ശങ്കരാനന്ദ സ്വാമികള്‍ ഗുരുദേവന്‍റെ മഹാസമാധി സ്ഥാനത്ത് മഹാസമാധി മന്ദിരം പണിയുന്നതിന് കാല താമസം വന്നപ്പോള്‍ പ്രഖ്യാപിച്ച ഉപവാസ സമരത്തിന്‍റെ വെളിച്ചമാണ് ശിവഗിരി മഹാസമാധി മന്ദിരനിര്‍മ്മാണത്തിന് വേഗത കൂട്ടിയത്. എഴുത്തുകാരനോ പ്രാസംഗികനോ സംഘാടകനോ അല്ലായിരുന്നു സ്വാമികള്‍. ജീവിത വിശുദ്ധികൊണ്ടും സംന്യാസ നിഷ്ഠ കൊണ്ടും സര്‍വ്വരുടേയും സമാരാധന പിടിച്ചുപറ്റി. ഗുരുദേവന്‍റെ സംന്യാസ ശിഷ്യ പരമ്പരയില്‍ ഭക്തിയോഗത്തിന് ഏറ്റവും ഊന്നല്‍ നല്‍കിയ സംന്യാസിവര്യനായിരുന്നു ശങ്കരാനന്ദ സ്വാമികളെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി ബോര്‍ഡ് അംഗങ്ങളായ സ്വാമി ഋതംഭരാനന്ദ,സ്വാമി ബോധി തീര്‍ത്ഥ ,സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ എന്നിവര്‍ക്കൊപ്പം ബ്രഹ്മചാരികളും അന്തേവാസികളും ഭകതജനങ്ങളും സംബന്ധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES