വർക്കല ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെയും ബ്രഹ്മവിദ്യാലയ
കനകജൂബിലി ആഘോഷത്തിന്റെയും ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 22ന്
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നടന്നു.
അതിനോട് അനുബന്ധിച്ച്
വിവിധ രാജ്യങ്ങളിൽ സമ്മേളനങ്ങൾ
നടക്കുന്നതിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണസഭ യു എ ഇ യുടെ നേതൃത്വത്തിൽ ഒക്ടോബർ
30 ഞായറാഴ്ച അജിമാൻ ഇന്ത്യൻ
അസോസിയേഷനിൽ വച്ച് രാവിലെ
7മണി മുതൽ ശിവഗിരി മഠത്തിലെ
സന്യാസിമാരുടെ നേതൃത്വത്തിൽ
സർവ്വഐശ്വര്യപൂജയും 9മണിക്ക്
ഘോഷയാതായും 10മണിക്ക് മഹാസമ്മേളനവും ആരംഭിക്കും. ശ്രീനാരായണ
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ
അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം കൃഷിവകുപ്പ്
പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്
ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികളും മറ്റ് സന്യാസിവര്യൻമാരും, യു എ ഇ ഇന്ത്യൻ കൗൺസിലർ ജനറൽ, യു എ ഇ യിലെ സാമൂഹിക സാംസ്കാരിക രംഗത്തെ
പ്രമുഖർ, വിവിധ മതമേൽ അദ്ധ്യക്ഷൻമാർ, തുടങ്ങിയവർ പങ്കെടുക്കും.ഉച്ചക്ക് സദ്യക്ക് ശേഷം 2മണിമുതൽ പ്രശസ്തരായ
കലാകാരൻമാർ പങ്കെടുക്കുന്ന നൃത്തപരിപാടികൾക്കു പുറമേ ഗാനമേളയും ഉണ്ടായിരിക്കും.
രാവിലെ 7 മണിമുതൽ വൈകിട്ട് 5മണിവരെ നടക്കുന്ന പരിപാടിയിൽ 5000 ത്തോളം
ആളുകൾ പങ്കെടുക്കുമെന്ന് പത്ര സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ സ്വപ്‍ന ഷാജി, ജി സിസി കോർഡിനേറ്റർ അനിൽ താടാലിൽ എന്നിവർ അറിയിച്ചു.

