Wednesday, August 28, 2024
HomeVARKALAശ്രീ നാരായണ സിദ്ധാന്തവും പ്രായോഗികതയും : ശിവഗിരിയിൽ സെമിനാർ സംഘടിപ്പിച്ചു.

ശ്രീ നാരായണ സിദ്ധാന്തവും പ്രായോഗികതയും : ശിവഗിരിയിൽ സെമിനാർ സംഘടിപ്പിച്ചു.

ശ്രീ നാരായണ സിദ്ധാന്തവും പ്രായോഗികതയും എന്ന വിഷയത്തെ ആധാരമാക്കി ശിവഗിരിയിൽ ഇദംപ്രഥമമായി അഹർ നിശാ സെമിനാർ സംഘടിപ്പിച്ചു. ഗുരുദേവന്റെ അറുപത്തിമൂന്ന്
കൃതികൾ എഴുപത്തിമൂന്ന് വർഷത്തെ ദിവ്യമായ ജീവിതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനത്തിലൂടെ മാത്രമേ ഗുരുസ്വരൂപവും ദർശനവും സൂക്ഷ്മമായി ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂവെന്ന്
സെമിനാർ വിലയിരുത്തി.

അനന്ത സാദ്ധ്യതകളുള്ള ഗുരുവിന്റെ വിശ്വദർശനത്തിന്റെ പ്രായോഗികതയിലൂടെ മാത്രമ രാഷ്ട്രത്തിന് സമഗ്രമായ വികാസം കൈവരിക്കുവാൻ സാധിക്കുകയുള്ളൂവെന്ന് സെമിനാർ വിലയിരുത്തി. ശ്രീനാരായണ ഗുരുദേവനെ ചട്ടമ്പി സ്വാമികളുടെ ശിഷ്യനായി പ്രചരിപ്പിക്കുന്നതിനുള്ള
പ്രവണത ചില കേന്ദ്രങ്ങളുടെ സഹായത്തോടുകൂടി ഗവൺമെന്റ് പ്രസിദ്ധീകരണങ്ങളിൽ പോലും
തിരുകി കയറ്റി ഗുരുദേവനേയും ദർശനത്തേയും അപമാനിച്ചുകൊണ്ടുള്ള ചില പ്രസ്ഥാനങ്ങളുടെ
പ്രവർത്തനങ്ങളിൽ സെമിനാർ അമർഷം രേഖപ്പെടുത്തി.

അതുപോലെ രാഷ്ട്രീയ കാര്യലാഭത്തിന്
വേണ്ടി ഗുരുദേവ ദർശനത്തെ വളച്ചൊടിക്കുന്ന സമീപകാലത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന്
ബന്ധപ്പെടുന്നവരെ അറിയിക്കുവാൻ തീരുമാനിച്ചു. ഏകലോക ദർശനത്തിന്റെ ജനയിതാവായ വിശ്വ മഹാഗുരുവിനെ സാധാരണ സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ ഗണിച്ച് ഇകഴ്ത്തിക്കാട്ടുന്നതിലും സെമിനാർ ശക്തമായി പ്രതിഷേധിച്ചു. കാലികമായി നടന്നുവരുന്ന ഗുരുദർശന വിരുദ്ധ
പ്രവണതകളെ പ്രതിരോധിക്കുന്നവൻ ശ്രീനാരായണ (പ്രതികരണ വേദി രൂപീകരിക്കുവാൻഅഹംനിശം നടത്തിയ സെമിനാറിൽ തീരുമാനിച്ചു.

ഇന്നലെ രാവിലെ 9 ന് ആരംഭിച്ച സെമിനാർ രാത്രി വളരെ വൈകിയാണ് സമാപിച്ചത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മോഡറേറ്ററായി ചർച്ചനയിച്ചു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ബഷ ചാരി സൂര്യശങ്കർ, ഗുരുദർശനരഹ്ന, സുകുമാർ അരീക്കുഴ, പുത്തൂർ ശോഭനൻ, ടി. വി. രാജേന്ദ്രൻ, പ്രിയംവദ പെരിങ്ങാല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES