Wednesday, August 21, 2024
HomeVARKALAവർക്കല വെട്ടൂരിൽ ക്ഷേത്ര പൂജാരിക്ക് മർദ്ധനവും വധഭീഷണിയും.

വർക്കല വെട്ടൂരിൽ ക്ഷേത്ര പൂജാരിക്ക് മർദ്ധനവും വധഭീഷണിയും.

ക്ഷേത്ര പൂജാരിയെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. വെട്ടൂർ ചരുവിള മുത്താരമ്മൻ കോവിലിലെ പൂജാരി ചാലക്കുടി സ്വദേശി വിഷ്ണു (23) വിനാണ് മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ വൈകീട്ട് വൃശ്ചികവിളക്ക് നടക്കുന്നതിനിടെ ഒരാൾ എത്തി പൂജാരിക്കും അവിടെയുണ്ടായിരുന്ന ഭക്തർക്കുംനേരേ അസഭ്യവർഷം നടത്തിയിരുന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞ് നാട്ടുകാർക്കും ശല്യമുണ്ടാക്കി. പൂജാരി താമസിക്കുന്ന അയിരൂരിലേക്കു പോകാൻ പുത്തൻചന്തയിൽ ബസ് കാത്തുനിൽക്കുമ്പോൾ ഇയാൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.

മർദനത്തിനൊപ്പം വധഭീഷണിയും മുഴക്കി. പരിക്കേറ്റ പൂജാരിയെ നാട്ടുകാർ ഇടപെട്ടാണ് അക്രമിയിൽനിന്നും മോചിപ്പിച്ചത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികൾ എത്തി പൂജാരിക്കൊപ്പം വർക്കല പോലീസിൽ പരാതി നൽകി. ചാത്തന്നൂർ തിരുമുക്ക് സ്വദേശിയാണ് അക്രമം നടത്തിയതെന്ന് കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES