Tuesday, August 27, 2024
HomeANCHUTHENGUക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായ മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ക്രിസ്തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായ മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് 5:30 ഓടെ കണ്ടെത്തുകയായിരുന്നു.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്.

അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി ഭാര്യ ജോബി, സഹോദരൻ അജൻ ആന്റണി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES