Wednesday, August 28, 2024
HomeVARKALAപ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ വർക്കലയിൽ പ്രകടനവും ധർണ്ണയും നടത്തി.

പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ വർക്കലയിൽ പ്രകടനവും ധർണ്ണയും നടത്തി.

ബസ് ഉടമയും ഡ്രൈവറുമായ സുധീറിനെ ഇന്നലെ ഒരു സംഘം ഓട്ടോ തൊഴിലാളികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വർക്കലയിലും പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ പണിമുടക്കി പ്രകടനവും ധർണ്ണയും നടത്തി. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രകടനം വർക്കല മുൻസിപ്പൽ പാർക്കിൽ അവസാനിച്ചു. ധർണ്ണ സിഐടിയു ഏരിയ സെക്രട്ടറി സത്യദേവ് ഉദ്ഘാടനം ചെയ്തു പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ഷാൻ സ്വാഗതം പറഞ്ഞു. ബസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിജു അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ, മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങളായ സഹൽ, സഞ്ജു, സംഗീത്, ബാലിക്, മുനീർ, ലിജു, പ്രമോദ്,നിഷാദ്, സജീർഷാ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES