കവിയും പത്രപ്രവർത്തകനുമായ വിജയൻ പാലാഴിയുടെ സെറ്റപ്പ് എന്ന മലയാള കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ്പരിഭാഷപ്രകാശനം 15 ന് രാവിലെ 11.30 ന് തോന്നയ്ക്കൽ സായിഗ്രാമിൽ നടക്കും.
മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ ജയകുമാർ സായിഗ്രാമം ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിന് നൽകി പുസ്തകംപ്രകാശനം ചെയ്യും.
ഹാവെൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഹാവെൻ ഇന്റർനാഷണൽ സാഹിത്യ സംഘടനാ സ്ഥാപക ഇമ്മാനുവേൽ മെറ്റിൽഡ് , പരിഭാഷകൻ ബാലചന്ദ്രൻ നായർ , കവികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ , മതിര ബാലചന്ദ്രൻ , ജയചന്ദ്രൻ രാമചന്ദ്രൻ , സാഹിത്യകാരായ സുലോചന രാംമോഹൻ , വെങ്ങാനൂർ ബാലകൃഷ്ണൻ , സെബാസ്റ്റ്യൻ , സുദർശനൻ കേച്ചേരി എന്നിവർ പങ്കെടുക്കും.


