Monday, August 26, 2024
HomeVAKKOMകൊന്നമരത്തിൽ പിടിച്ചുകെട്ടിയ അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിച്ച് വക്കം കെഎസ്ഇബി യുടെ...

കൊന്നമരത്തിൽ പിടിച്ചുകെട്ടിയ അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിച്ച് വക്കം കെഎസ്ഇബി യുടെ മിന്നും പ്രകടനം.

കൊന്നമരത്തിൽ പിടിച്ചുകെട്ടിയ അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ വിവാദങ്ങളെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിച്ച് വക്കം കെഎസ്ഇബി മിന്നും പ്രകടനം കാഴ്ചവച്ചത്.

തകർന്നുവീഴാറായ ഇലക്ട്രിക് പോസ്റ്റ് കയർ കൊണ്ട് തൊട്ടടുത്തുള്ള കൊന്നമരത്തിൽ കെട്ടിനിർത്തിയ സംഭവം കഴിഞ്ഞദിവസം വിവാദമായിരുന്നു.

ഇത് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പ്രദേശത്തെ കെഎസ്ഇബി ജീവനക്കാരുടെ നിരുത്തരവാദിത്വപരമായ നടപടികൾ പൊതുജനങ്ങളും സാമൂഹ്യപ്രവർത്തകരും അടക്കം ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഇതോടെയാണ് മണിക്കൂറുകൾക്കകം യുദ്ധകാല അടിസ്ഥാനത്തിൽ പോസ്റ്റ് മാറ്റി സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിലെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപകടകരമായ യാത്ര കെഎസ്ഇബി സമ്മാനിച്ചുകൊണ്ട് വക്കം കെഎസ്ഇബി മിന്നും പ്രവർത്തനം കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES