Tuesday, August 20, 2024
HomeUNCATEGORIZEDആദിപുരുഷ് റിലീസ്ന്ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ്.

ആദിപുരുഷ് റിലീസ്ന്
ഇനി 150 ദിനങ്ങളുടെ കാത്തിരിപ്പ്.

ബാഹുബലി ഫ്രാഞ്ചൈസി വന്‍ കരിയര്‍ ബ്രേക്ക് നല്‍കിയ നടനാണ് പ്രഭാസ്. അന്നുവരെ തെലുങ്ക് സിനിമാ മേഖലയില്‍ മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് ബാഹുബലിയോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയി മാറി. പ്രഭാസിന്‍റെ ഈ വര്‍ഷത്തെ പ്രധാന റിലീസ് ആണ് ആദിപുരുഷ്. നേരത്തെ റിലീസ് തീയതി മാറ്റിയ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി ജൂണ്‍ 16 ആണ്. റിലീസിന് 150 ദിനങ്ങള്‍ മാത്രം അവശേഷിക്കെ തീയതി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.

രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓം റാവത്ത് ആണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്‍റെ 3ഡി ടീസര്‍ ലോഞ്ചിനു പിന്നാലെ അതിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചത്. 

ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. കൃതി സനോണ്‍ ആണ് നായിക. സണ്ണി സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടി സീരീസ്, റെട്രോഫൈല്‍ ബാനറുകളില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം എന്നിവയ്ക്കൊപ്പം മറ്റു വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്‍രൂര്‍, എഡിറ്റിംഗ് അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES