കുടിവെള്ളക്ഷാമത്തെതുടർന്ന് പ്രദേശവാസികൾ അഞ്ചുതെങ്ങ് മുതലപ്പൊഴി റോഡ് ഉപരോധിച്ചു.
മുപ്പതോളം പേരടങ്ങുന്ന പ്രദേശവാസികളാണ് റോഡ് ഉപരോധം സംഘടിപ്പിച്ചത്.
മുതലപ്പൊഴി പ്രദേശത്ത് രണ്ടാഴ്ചയിലേറെയായി പ്രാദേശത്ത് കുടിവെള്ളം ലഭ്യമാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെള്ള ക്ഷമത്തെ തുടർന്ന് അനവധി നിവേദനങ്ങളും പരാതികളും അധികൃതർക്ക് നൽകിയെങ്കിലും നാളിതുവരെയും ഈ വിഷയത്തിന്മേൽ യാതൊരുവിധ പരിഹാര നടപടികളും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
റോഡ് പുരോഗത്തെ തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി ഉപരോധക്കാരുമായി ചർച്ച നടത്തി. തുടർന്ന് 12 മണിയോടെ ടാങ്കുകളിൽ വെള്ളമെത്തിച്ചുകൊണ്ടുള്ള താൽക്കാലിക പരിഹാര നടപടി സ്വീകരിക്കുമെന്ന് ഉറപ്പിൻമേൽ സമരക്കാർ റോഡ് ഉപരോധം അവസാനിപ്പിച്ചു.

