തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനു ഫെബ്രുവരി 28 വരെ എല്ലാ പോസ്റ്റോഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു.
ഈ മേളയിൽ 755 രൂപ വരെയുള്ള പോളിസികളിൽ അംഗമാകാൻ അവസരം.
ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുന്നതാണ്.
വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുമുള്ള അപകടത്തിനും സാധാരണ അസുഖത്തിനും, പ്രസവത്തിനും ഈ പദ്ധതിയിൽ പരിരക്ഷ ലഭിക്കുന്നതാണ്.
ഈ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ താഴെ പറയുന്നു.
▪️ Policy Details.
▪️പോളിസി കാലാവധി 1 വർഷം, പ്രവേശന പ്രായം 18 – 65 വയസ്സ്, ഇൻഷുറൻസ് തുക 15 ലക്ഷം രൂപ
- ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് അപകട മരണം സംഭവിക്കുകയാണെങ്കിൽ നോമിനിക്ക് 15 ലക്ഷം രൂപ ലഭിക്കും.
- അപകടം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയാണെങ്കിൽ – IPD, 1 ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. കൂടാതെ ദിവസം 1000 രൂപ വീതം സാധരണമുറിക്കും 2000 രൂപ ICU നും ലഭിക്കും.
- അപകടം മൂലം സ്ഥിരമായ ആകെ വൈകല്യം സംഭവിക്കുകയാണെങ്കിൽ 15 ലക്ഷം രുപ ലഭിക്കും.
- അപകടം മൂലം സ്ഥിരമായ ഭാഗിക വൈകല്യം സംഭവിക്കുകയാണെങ്കിൽ 15 ലക്ഷം രൂപ വരെ ലഭിക്കും.
- അപകടം മൂലം കോമാസ്റ്റേജിൽ ആകുക ആണെങ്കിൽ മൂന്ന് മാസത്തിന് ശേഷം 10 ആഴ്ച വരെ 15,000 രൂപ വീതം ലഭിക്കും
- അപകടത്തിൽ അസ്ഥികൾ ഒടിയുകയാണെങ്കിൽ (ഗ്രിഡ് അനുസരിച്ച്) 25,000 രൂപ വരെ
- തീ പൊള്ളലുകൾ ഏൽക്കുക ആണെങ്കിൽ (ഗ്രിഡ് അനുസരിച്ച്): 10,000 രൂപ വരെ
- അൺലിമിറ്റഡ് മെഡിക്കൽ ടെലികൺസൾട്ടേഷൻ
അപകടത്തിൽ മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസ ആനുകൂല്യമായി 50,000 രൂപ ലഭിക്കും.
- അപകടത്തിൽ മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ വിവാഹ ആവശ്യത്തിന് 50,000 രൂപ ലഭിക്കും.
- അന്ത്യകർമ്മങ്ങളുടെ ചെലവിന് 5,000 രൂപ
- വാർഷിക ആരോഗ്യ പരിശോധന (നെറ്റ്വർക്കിനുള്ളിൽ) – ബ്ലൈഡ്/യൂറിൻ പരിശോധന ഉൾപ്പടെ ഒരു പോളിസി വർഷം 1 തവണ (Initial Waiting Period: 30 ദിവസം) സൗജന്യമായി ചെയ്യാം
സാധാരണ അസുഖം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുക ആണെങ്കിൽ 15 ദിവസം വരെ. സാധരണ മുറിക്ക് പ്രതിദിനം 100 രൂപ , ICU നു 2000 രൂപ (2 days Deductible, Intitial waiting period 30 days)
പ്രസവത്തിന് അഡ്മിറ്റ് ആകുമ്പോൾ സാധാരണ മുറിക്ക് 1000 രൂപ, ICU-വിന് 2000 രൂപ (waiting പീരീഡ് ഇല്ല, 2 Days deductible, upto 15 days )
നിലവിലുള്ള രോഗത്തിന്/നിർദ്ദിഷ്ട രോഗത്തിന് : സാധാരണ മുറിക്ക് 1000 രൂപ , ICU-വിന് 2000 രൂപ (waiting period 12 months, 2 Days deductible, Upto 15days )
ഇന്ത്യ പോസ്റ്റ് പേമെന്റ്സ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കു മാത്രമേ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുവാൻ സാധിക്കുകയുള്ളു. ആയതിനാൽ നിലവിൽ
അക്കൗണ്ട് ഇല്ലാത്തവർ ആരംഭിക്കുന്നതിനായി 200 രൂപ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 82816 06070

