അഞ്ചുതെങ്ങിൽ പവ്വർക്കട്ടിനിടെ, ഫ്യൂസ് കേരിയർ മോഷണം പോയി, സംസ്ഥാനത്ത് നിലവിൽ നടന്നുവരുന്ന അപ്രഖ്യാപിത പവ്വർകട്ടിന് എതിരായ ഒറ്റയാൾ പ്രതിഷേധമെന്ന് സൂചന. കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമറിലെ ത്രീ ഫെയ്സ് സപ്ലൈ ഫ്യൂസ് കേരിയറിൽ ഒരെണ്ണമാണ് പവ്വർകട്ട് സമയത്ത് മോഷ്ടിയ്ക്കപ്പെട്ടത്.
ഇന്ന് രാത്രിയോടെ ആയിരുന്നു സംഭവം. 8:25 മുതൽ 8:50 വരെയായിരുന്നു മേഖലയിലെ പവർ കട്ട്. ഇതിനിടെയാണ് കപാലീശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമറിൽ ഫ്യൂസ് കേരിയറിൽ മോഷ്ടിക്കപ്പെട്ടത്.
പവ്വർകട്ട് കഴിഞ്ഞ് വെളിച്ചം വന്നിട്ടും മേഖലയിലെ വിവിധ ഉൾ പ്രദേശങ്ങളിൽ വെളിച്ചം കിട്ടാതായതോടെ പ്രദേശവാസികൾ കൂട്ടമായ് കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫിസ്ലേക്ക് വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വിഷയത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചപ്പോഴാണ് ഫ്യൂസ് കേരിയർ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്.
ഇത് സംസ്ഥാനത്ത് നിലവിൽ നടന്നുവരുന്ന അപ്രഖ്യാപിത പവ്വർകട്ടിന് എതിരായ ഒറ്റയാൾ പ്രതിഷേധാമാണോ എന്നത് വ്യക്തമല്ല.

