ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനശ്വര ക്ഷേത്ര (പുത്തൻനട) തന്ത്രിയായ് ചേർത്തല ബഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളെ സ്വീകരിച്ചു. 2026 – 27 ക്ഷേത്ര ഭരണ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെതുടർന്ന് നടന്ന ക്ഷേത്ര സൗകര്യ വികസന ചർച്ചകളിൽ ഗുരുമന്ദിരക്ഷേത്ര നിർമ്മാണം, സ്റ്റേജ് നിർമ്മാണം,മുരുക, ഗണപതി ക്ഷേത്ര നിർമ്മാണം,നവരാത്രി മഹോത്സവം,സ് കന്ദഷഷ്ഠി മഹോത്സവം, എന്നിവ പ്രഥമ ലക്ഷ്യമാക്കിയാണ് പുതിയ ഭാരവാഹികളായി സ്ഥാനമേറ്റത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രബാബു, ജനറൽ സെക്രട്ടറി ബി എൻ സൈജുരാജ്, ജനറൽ കൺവീനർ കൃഷ്ണദാസ്, ജോയിൻ സെക്രട്ടറിയും എസ് എൻ ഡി പി അഞ്ചുതെങ്ങ് ശാഖ പ്രസിഡന്റ്മായ ചാറ്റർജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

