അഞ്ചുതെങ്ങ് പഴയനട തട്ടാന്റെവിള അംഗനവാടി റോഡിൽ വൈദ്യുതപോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് 8 (പുത്തൻനട) പഴയനട അംഗൻവാടി റോഡിലാണ് മാസങ്ങളായി വൈദ്യുത പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നത്.

നിലവിൽ ഈ പോസ്റ്റിൽ നിന്നും (K-AM-57/3) റോഡിന് കുറുകേ സ്ഥാപിച്ചിട്ടുള്ള കേബിളുകളുടെ താങ്ങാനാകാത്ത ഭാരം കാരണം കോൺക്രീറ്റ് പോസ്റ്റ് നടുഭാഗംകൊണ്ട് ക്രമാതീതമായി വളഞ് ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. പോസ്റ്റ് മുഖം റോഡിന് സമാന്തരമായി സ്ഥാപിച്ചതാണ്. നിലവിലെ അപകട അവസ്ഥയ്ക്ക് കാരണം. ഈ അപകട സ്ഥിതി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കടയ്ക്കാവൂർ കെ.എസ്.ഇ.ബി യ്ക്കും, ഗ്രാമ പഞ്ചായത്തിലുമടക്കം നിരവധി തവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
എപ്പോൾ വേണമെങ്കിലും വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീഴാൻ സാധ്യതയുള്ള ഈ പാതയിലാണ് ഇരുപതോളം കുഞ്ഞുങ്ങൾ പഠിക്കുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നമ്പർ 10, തട്ടാന്റെവിള അംഗനവാടിയുൾപ്പെടെ 25 ഓളം കുടുംബങ്ങൾ താമസിക്കുന്നത്.

