പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡ് സതീഷ് കണ്ണങ്കരയ് ക്ക് സമ്മാനിച്ചു. പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി എർപ്പെടുത്തിയ പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡും പ്രശസ്തിപത്രവും മാധ്യമ പ്രവർത്തകനും, കേരളകൗമുദി ലേഖകനുമായ സതീഷ് കണ്ണങ്കരയ്ക്ക് നവംമ്പർ 14 ന് കടയ്ക്കാവൂരിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ബി. ജേ.പി. സംസ്ഥാന കമ്മിറ്റിയംഗം വക്കം ജി .അജിത് പ്രഭാകരൻ മാസ്റ്റർ അനുസമരണ സമ്മേളനം ഉദ്ഘാടനം ചെ യ്തു. പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പാലച്ചിറ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വക്കം യു.പ്രകാശ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാകരൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ കേരളകമുദി ലേഖകൻ സതീഷ് കണ്ണങ്കരയ്ക്ക് മൊമെന്റോ യും, പ്രശംസാ പത്രവും,പൊന്നാടയുമടങ്ങുന്ന പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡ് സമ്മാനിച്ചു.
മണനാക്ക് ഷിഹാബുദീൻ, വക്കം. എസ്. രാധാ ബാബു , സുരേഷ് ബാബു , കുട്ടത്തഴികം ബൈജു , കൊച്ചുപാലം സന്തോഷ്, പ്രദീപ് ഊരാംകൂടി, ജീവൻ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രഭാകരൻ മാസ്റ്റർ സ്മാരക അവാർഡ് ജേതാവ് സതീഷ് കണ്ണങ്കര നന്ദി പറഞ്ഞു.

