Wednesday, November 25, 2026
HomeCHIRAYINKEEZHUതാഴംപള്ളി സെന്റ് ജയിംസ് ദേവാലയ തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കം.

താഴംപള്ളി സെന്റ് ജയിംസ് ദേവാലയ തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കം.

താഴംപള്ളി സെന്റ് ജയിംസ് ദേവാലയ തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കം.(മുതലപ്പൊഴി അത്ഭുതകാശുരൂപ മാതാവിൻ്റെ) തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. നവംബർ 29 നാണ് സമാപനം. ഇന്ന് വൈകിട്ട് 4.30 ന് ഇടവകവികാരി ഫാദർ ജോൺ ബോസ്കോയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ മഹോത്സവത്തിന് കോടിയേറ്റോടെ തുടക്കമാകും.

തുടർന്ന് മാമ്പള്ളി ഇട വക വികാരി ഫാദർ ഡേവിഡ്‌സൺ നേതൃത്വം നൽകുന്ന സമൂഹ ദിവ്യബലി, തോപ്പ് ഇടവക വികാരി ഫാദർ ക്രിസ്റ്റിൽ റൊസാരിയയുടെ നേതൃത്വത്തിൽ വചന പ്രഘോഷണംവുമുണ്ടാകും.

നവംബർ 26 വൈകിട്ട് 5 ന് അഞ്ചുതെങ്ങ് ഇടവക വികാരി ഫദർ സന്തോഷ് പനിയടിമയുടെ നേതൃത്വത്തിൽ സമൂഹ ദിവ്യബലി, പൂത്തുറ ഇടവക വികാരി ഫാദർ റോസ്ബാബുവിന്റെ നേതൃത്വത്തിൽ വചന പ്രഘോഷണവും, നവംബർ 27ന് വൈകിട്ട് 5ന് പുല്ലുവിള ഇടവക വികാരി ഫാദർ ആന്റണി എസ് ബിയുടെ നേതൃത്വത്തിൽ സമൂഹദി വ്യബലി, മൂങ്ങോട് ഇടവക വികാരി ഫാദർ ബിനു അലക്സിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം, നവംബർ 28 ന് വൈകിട്ട് 5 ന് റോസ് സ്മിനി ആശ്രമം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാദർ ഫ്രാൻസി സ്മേനാചേരി നയിക്കുന്ന ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥന, ഫാത്തിമപുരം ഇടവക വികാരി ഫാദർ കോസ്മോസ് കെ യുടെ നേതൃത്വത്തിൽ വചന പ്രഘോഷണം തുടർന്ന് ചപ്രപ്രദക്ഷിണം, നവംബർ 29 ന് വൈകിട്ട് 4.30ന് ‌തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോക്ടർ ക്രിസ്തുദാസ് ആർ മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി, തുടർന്ന് കൊടിയിറക്ക്,സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES