Tuesday, August 27, 2024
HomeUNCATEGORIZEDകേന്ദ്ര സംഘം മംഗലപുരം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു.

കേന്ദ്ര സംഘം മംഗലപുരം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു.

കേന്ദ്ര സംഘം മംഗലപുരം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ അസോസിയേറ്റ് പ്രൊഫസർ മനീഷ് ഗുപ്തയുടെ നേതൃത്വത്തിൽ റിസർച്ച് ഫെലോമാരായ സ്മൃതി ബഹൽ, ദേവ്യാനി ഗുപ്ത, സോണൽ അഗർവാൾ, പ്രിയാൻഷി ഗാർഗ് എന്നിവരടങ്ങുന്ന കേന്ദ്രസംഘമാണ് മംഗലപുരം ഗ്രാമപഞ്ചായത്ത് സന്ദർശിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് ഭരണസമിതിയുമായി സംഘം ചർച്ച നടത്തി. പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ പവർ പോയിൻറ് പ്രസന്റേഷൻ സെക്രട്ടറി ജോതിസ് വി അവതരിപ്പിച്ചു.

തുടർന്ന് മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ മാതൃകാ സ്ഥാപനങ്ങൾ ആയ ബഡ്സ് സ്കൂൾ ആൻഡ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻറർ, പകൽവീട് എന്നിവ സംഘം സന്ദർശിച്ച് പ്രവർത്തനങ്ങൾ, തെറാപ്പി എന്നിവ നേരിട്ട് കണ്ടറിഞ്ഞു. ടീം പകൽ വീടിലെ ഗുണഭോക്താക്കളുടെ കലാപരിപാടികൾ ആസ്വദിച്ചു. പകൽ വീടിൻറെയും ബഡ്സ് സ്കൂളിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ശ്ലാഘനീയമാണെന്നും ടീം അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തി.

തുടർന്ന് എം സി എഫ് സന്ദർശിച്ച സംഘം ഹരിത കർമ്മ സേനാംഗങ്ങളുമായി സംവദിച്ചു, മംഗലാപുരം ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ മാതൃകാപരമാണെന്നും തുടർ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും അർപ്പിക്കുന്നതായും സംഘം രേഖപ്പെടുത്തി. ധനകാര്യവകുപ്പിലെ ജോയിൻ സെക്രട്ടറി പ്രദീപ് കുമാർ ബി., അസിസ്റ്റൻറ് നിത്യബാലചന്ദ്രൻ എന്നിവർ ടീമിനെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES