Tuesday, August 27, 2024
HomeUNCATEGORIZEDഅഴൂർ അഞ്ചാം വാർഡിൽ കുടിവെള്ളം നിലച്ചിട്ട് ആഴ്ചകൾ കഴിയുന്നു.

അഴൂർ അഞ്ചാം വാർഡിൽ കുടിവെള്ളം നിലച്ചിട്ട് ആഴ്ചകൾ കഴിയുന്നു.

ചിറയിൻകീഴ് അഴൂരിൽ ആഴ്ചകളായി ശുദ്ധജലം ലഭിക്കതായതോട് കൂടി ഒരു പ്രദേശത്തെ ജനങ്ങൾ ആകെ ദുരിതത്തിലാണ്. അഴൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ജനങ്ങളാണ് വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും കരുണയും കാത്ത് കഴിയുന്നത്.

നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് പറയുന്നു.സ്കൂൾ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്തതിനാൽ രോഗങ്ങളെയും ഇവർ ഭയക്കുന്നു. വാർഡിൽ പഞ്ചായത്ത്‌ കിണർ ഉണ്ടെങ്കിലും അതും മൂടി ഇട്ടിരിക്കുന്നതിനാൽ വെള്ളം എത്തിക്കാൻ യാതൊരു നിവർത്തിയുമില്ല. പഞ്ചായത്ത്‌ മെമ്പർ പോലും വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം.

രണ്ടാഴ്ചയോളമായി വെള്ളം കിട്ടിയിട്ട് എന്നാണ് നാട്ടുകാർ പറയുന്നത്. കടം വാങ്ങിയ പണം മുടക്കി കുടിവെള്ളത്തിന് കണക്ഷൻ എടുത്തിട്ട് രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും വെള്ളം കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി പറയാൻ വാട്ടർ അതോറിറ്റിയിൽ വിളിച്ചാൽ എന്തെങ്കിലും പറഞ്ഞു ഉദ്യോഗസ്ഥർ ഫോൺ വെയ്ക്കുകയോ അല്ലെങ്കിൽ കാൾ എടുക്കാതിരിക്കുകയോ ചെയ്യുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സ്കൂൾ കുട്ടികൾക്ക് യൂണിഫോം കഴുകുന്നതിനും കുളിക്കാനോ ഒന്നിനും കഴിയുന്നില്ല. പല രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലത്ത് ശുദ്ധി വരുത്താൻ വെള്ളം കിട്ടാത്തത് വലിയ വെല്ലുവിളിയാണ്. മാത്രമല്ല പാചകം ചെയ്യാനും കുടിക്കാനും വെള്ളം ഇല്ലാത്തത് കൊണ്ട് ഭക്ഷണം പോലും കഴിക്കാൻ കഴിയുമെന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി വാട്ടർ അതോറിറ്റി കൃത്യമായി വെള്ളം ലഭിക്കുന്ന സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES