പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം.
ഈ സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഈ വെബ് അധിഷ്ടിത സംവിധാനം സഹായിക്കും. ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമായതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീ ഇനത്തില്‍ വരുന്ന വലിയ തുക ഒഴിവായിക്കിട്ടും. കൂടാതെ വിവരങ്ങളും സുരക്ഷിതമായിരിക്കും.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ക്ളൗഡ് അധിഷ്ഠിത സോഫ്റ്റ്വെയര് വികസിപ്പിച്ചത്. സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനും സമയബന്ധിതമായി ലഭിക്കാനും ഇത് സഹായിക്കും. www.citizen.lsgkerala.gov.in വഴി ജനങ്ങള്‍ക്ക് നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ നല്‍കാം.

