90-ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രാഥമിക ജല പരിശോധന സംഘടിപ്പിക്കുന്നു.
ഇതിനായ് പ്രത്യേകം തയ്യാറാക്കിയ പരിശോധനാ കേന്ദ്രം പാഞ്ചജന്യം ഹാളിൽ 30, 31, 1 എന്നീ തീയതികളിൽ പ്രവർത്തിയ്ക്കും.
ഈ ദിവസങ്ങളിൽ പരിശോധനയ്ക്കായ് ശേഖരിച്ച വെള്ളം വൃത്തിയുള്ള കുപ്പികളിൽ കുറഞ്ഞത് 500 ml കുറയാതെ കൊണ്ടുവരേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ (സബ് ഡിസ്ട്രിക്ട് ലാബ്) അറിയിപ്പ് നൽകി.

