Thursday, September 12, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് അപകടം : രണ്ട്പേരുടെ നില ഗുരുതരം.

അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് അപകടം : രണ്ട്പേരുടെ നില ഗുരുതരം.

അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് അപകടം, രണ്ട്പേരുടെ നില അതീവ ഗുരുതരം. കടയ്ക്കാവൂർ നിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

KL05 T2639 സംഗീത ബസാണ് അപകടത്തിൽ പ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം, പരവൂർ സ്വദേശികളുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത് ഇവരുടെ നില ഗുരുതരമാണ്. മൂലയിൽതോട്ടം വളവിൽവച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ബസിന്റെ മുൻ വശത്ത് ഇരുന്ന് സഞ്ചരിച്ച രണ്ട് കുട്ടികൾ റോഡിലേക്ക് തെറിച്ചു വീണു.

പരിക്കറ്റ് പറ്റിയവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അരിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES